കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞു; കാറിനുള്ളിലുണ്ടായിരുന്ന മൂന്നു പേർ രക്ഷപെട്ടു; ഒരാൾക്കായി തിരച്ചിൽ ആരംഭിച്ച് അഗ്നിരക്ഷാ സേനയും പൊലീസും

കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തോട്ടിലേയ്ക്കു മറിഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന നാലു പേരിൽ മൂന്നു പേർ രക്ഷപെട്ടു. ഒരാൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 8.15 ഓടെ പള്ളിക്കത്തോട് ആനിക്കാട് ചെങ്ങോലിയിലായിരുന്നു സംഭവം. പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. വിവരം അറിഞ്ഞ് പള്ളിക്കത്തോട് സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Advertisements

Hot Topics

Related Articles