ഹിജാബിന് വിലക്ക്..! ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ല; വിലക്ക് ശരിവച്ച് കര്‍ണാടക ഹൈക്കോടതി; സര്‍ക്കാര്‍ വാദങ്ങള്‍ക്ക് അംഗീകാരം; ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹര്‍ജി തള്ളി

ബംഗളുരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിര്‍ബന്ധമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഹിജാബ് അഭിവാജ്യ ഘടകമല്ലെന്നും മതാചാരത്തിന്റെ ഭാഗമല്ലെന്നും കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹര്‍ജി കോടതി തള്ളിയതോടെ സര്‍ക്കാര്‍ വാദങ്ങള്‍ അംഗീകരിക്കപ്പെടുകയായിരുന്നു.

Advertisements

ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്നതിന് തെളിവില്ലെന്നും ബുര്‍ആര്‍ മാത്രം അടിസ്ഥാനമാക്കി ഹിജാബ് അനുവദിക്കാനാവില്ല എന്നും കോടതി പറഞ്ഞു. ഇതോടെ നിലവില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ഹിജാബ് വിലക്ക് തുടരും. രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിക്ക് പുറമേ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11 ദിവസമാണ് ഹരജിയില്‍ വാദം നടന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ഉള്‍പ്പെടുത്താനാകില്ലെന്ന് കര്‍ണാടക സര്‍ക്കാറും വാദിച്ചിട്ടുണ്ട്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.


കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ഉഡുപ്പി ഗവ ഗേള്‍സ് പ്രി പ്രൈമറി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാര്‍ഥികള്‍ക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടര്‍ന്ന് മറ്റ് കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാര്‍ അനുകൂല വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളില്‍ സംഘര്‍ഷ സാഹചര്യമുണ്ടായിരുന്നു.

Hot Topics

Related Articles