കോട്ടയം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു പിന്നിലെ കടമുറികളെച്ചൊല്ലി കോട്ടയം നഗരസഭയും ആർപ്പൂക്കര പഞ്ചായത്തും തമ്മിൽ തർക്കം. കടമുറി പൊളിച്ചു മാറ്റുന്നതിനും, വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനുമായി ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ എത്തിയതോടെയാണ് തർക്കം രൂക്ഷമായത്. ഇതേ തുടർന്ന് സ്ഥലത്ത് കോട്ടയം നഗരസഭ അധികൃതരും എത്തി. കാര്യങ്ങൾ തർക്കത്തിലേയ്ക്ക് നീങ്ങിയതോടെ ഗാന്ധിനഗർ പൊലീസ് സംഘവും സ്ഥലത്ത് എത്തി.
ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു പിന്നിലെ കടമുറികൾ പൊളിക്കുന്നതിനായി ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ എത്തിയത്. ഇവിടെയുള്ള വ്യാപാരികളെ ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ പുതിയ കെട്ടിടത്തിലേയ്ക്കു മാറ്റിയതായാണ് അവകാശപ്പെടുന്നത്. എന്നാൽ, ഈ കെട്ടിടം കോട്ടയം നഗരസഭയുടെ സ്ഥലത്താണ് എന്നും അതുകൊണ്ട് സ്ഥലം തങ്ങൾക്ക് അവകാശപ്പെട്ടതാണ് കെട്ടിടം എന്നും നഗരസഭ വാദിയ്ക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ടു തന്നെ വ്യാപാരികളെ ഒഴിപ്പിക്കാനാവില്ലെന്ന് നിലപാട് കോട്ടയം നഗരസഭ അധികൃതർ എടുത്തു. ഇതാണ് തർക്കത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് വിവരം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സംഘവും സ്ഥലത്ത് എത്തി. പൊലീസ് സംഘം വിഷയത്തിൽ ഇടപെടുകയും ചെയ്തു. സ്ഥലത്ത് ഇപ്പോഴും തർക്കം തുടരുകയാണ്.