കോട്ടയം: കർഷക രജിസ്ട്രിയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സെർവ്വർ തകരാറുമൂലം വലിയ താമസം നേരിടുന്ന സാഹചര്യത്തിൽ കൃഷി ഭവനുകളുടെ പ്രവർത്തന സമയം വൈകിട്ട് ആറുമണി വരെ ആയി നീട്ടണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. നിലവിൽ കർഷകർക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ട് ഉണ്ടകിലു൦ ഭൂരിഭാഗം കർഷകർക്കും ഇതു ചെയ്യാൻ സാധിക്കുന്നില്ല. അക്ഷയ കേന്ദ്രങ്ങളിൽ ക്ഷേമപെൻഷന്റെ ഉൾപ്പെടെ മസ്റ്ററിങ്ങ് നടക്കുന്നതിനാൽ വലിയ തിരക്കാണ് പ്രായാധിക്യം ഉള്ളവരു൦ ടെക്നോളജി ര൦ഗത്ത് കാര്യമായ പ്രാവീണ്യമില്ലാത്തവരുമായ കർഷകരുടെ രജിസ്ട്രേഷൻ ഉറപ്പാക്കേണ്ടത് കൃഷി വകുപ്പിന്റെ ബാധ്യതയാണ്. ഇതിൽ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് വകുപ്പ് സ്വികരിക്കുന്നത് ഓണം വിപണി ലക്ഷ്യമാക്കി ഉള്ള കൃഷിക്ക് ഒരുങ്ങേണ്ട കർഷകർ രജിസ്ട്രേഷൻ ചെയ്യാൻ വേണ്ടി അലഞ്ഞു നടക്കുകയാണ് ഇന്ത്യയിലെ മറ്റ് എല്ലാ സ൦സ്ഥാനങ്ങളിലും വളരെ സുഖമായി നടന്ന പ്രക്രിയയാണ് കേരളത്തിൽ കീറാമുട്ടിആയിരിക്കുന്നത്.
സെർവർ തകരാർ : കൃഷി ഭവനുകളുടെ പ്രവർത്തന സമയം നീട്ടണം : എബി ഐപ്പ്
