ഡോ. ടി.പി. സുകുമാരൻ പുരസ്കാരംരവിവർമ്മ തമ്പുരാന്റെ ‘മുടിപ്പേച്ചി’ന്

കോട്ടയം : ഡോ.ടി.പി.സുകുമാരന്റെ സ്മരണാർഥം കണ്ണൂർ ചെറുതാഴം ചെരാതു (ചെറുതാഴം രാത്ര തുറ) നൽകുന്ന 2025 ലെ ഡോ. ടി.പി.സുകുമാരൻ സ്മാരക പുരസ്കാരത്തിന് രവിവർമ്മ തമ്പുരാൻ രചിച്ച മുടിപ്പേച്ച് എന്ന നോവൽ അർഹമായതായി പുരസ്കാര വിധികർത്താക്കളായ ടി.കെ. വിജയരാഘവൻ , ഡോ. രാമന്തളി രവി , ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ അറിയിച്ചു. പതിനായിരം രുപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. ടി.പി.സുകുമാരൻ മാസ്റ്ററുടെ ചരമദിനമായ ജൂലായ് ഏഴിന് കോട്ടയം പ്രസ്സ് ക്ലബിൽ നടക്കുന്ന ടി.പി.സുകുമാരൻ അനുസ്മരണ പരിപാടിയിൽ പ്രശസ്ത നോവലിസ്റ്റ് എസ്. ഹരീഷ് പുരസ്കാര സമർപ്പണം നടത്തും.
കേരളീയ സമൂഹത്തെ ജാതി, മത വിഭാഗീയ ചിന്തകൾക്കു പരിയായി ചിന്തിപ്പിക്കാനും പ്രതീക്ഷാ നിർഭരമായ ഒരു ലോകം വിഭാവന ചെയ്യാനും പ്രേരിപ്പിക്കുന്നതാണ് മുടിപ്പേച്ചിൻ്റെ പ്രമേയമെന്ന് ജൂറി അഭിപ്രായപ്പെട്ടു.
പ്രമുഖനായ മലയാള നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്നു ഡോ.ടി.പി. സുകുമാരൻ. നാടകം, അദ്ധ്യാപനം, സംഗീതശാസ്ത്രം, നാടോടിവിജ്ഞാനം, ചിത്രകല, പരിസ്ഥിതിപഠനം, സാഹിത്യവിമർശനം തുടങ്ങി നിരവധി മണ്ഡലങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. 1986ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ദക്ഷിണായനം എന്ന കൃതിക്കു ലഭിച്ചു.

Advertisements

Hot Topics

Related Articles