മുട്ടമ്പലം : മുനിസിപ്പൽ പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തിൽ വി എസ് അച്ചുതാനന്ദൻ അനുസ്മരണം നടന്നു.
ലൈബ്രറി വൈസ് പ്രസിഡൻറ് സിബി കെ വർക്കിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
Advertisements



സിപിഎം കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന പ്രസിഡൻ്റ് ഡോ. എൻ ഉണ്ണികൃഷ്ണൻ, ബി ഡി ജെ എന്ന് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ശാന്താറാം, കോൺഗ്രസ് മണ്ഡലം കമ്മിറ്റിഅംഗം അഡ്വ. വി.ജെ പോൾ , മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറിയൻ ബാബു കെ യോഗത്തിന് നന്ദി പറഞ്ഞു.