കൊച്ചിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; ആരും കണ്ടില്ല; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശി ചാലപ്പുറത്ത് രാജ് (42) ആണ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചത്. ഇന്നു രാവിലെ 5.30 ഓടെ മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിലാണ് സംഭവം. ഈ സമയം ജിമ്മിൽ ആരുമുണ്ടായിരുന്നില്ല.

Advertisements

ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ 6 മണിയോടെയാണ് രാജ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് രാജ് കുഴഞ്ഞു വീഴുന്നത് ജിമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. വ്യായാമത്തിനിടെ രാജ് നെഞ്ചിൽ കൈകൾ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും സിസിടിവി വീഡിയോയിൽ കാണാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏകദേശം ഒരു മിനിറ്റോളം ഇരുന്ന ശേഷം രാജ് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ജിമ്മിലെത്തിയവരാണ് രാജിനെ അബോധാവസ്ഥയിൽ കാണുന്നത്. 20 മിനിറ്റോളം തറയിൽ കിടന്ന രാജിനെ 5.45 ഓടെയാണ് സിപിആർ നൽകി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Hot Topics

Related Articles