കോട്ടയം: എം.ജി സർവകലാശാല ജിയോളജി പരീക്ഷയിൽ ആദ്യ പത്തിൽ ഏഴു റാങ്കും നാട്ടകം ഗവ.കോളേജിന്. ഒന്ന്, രണ്ട് , ആറ് , ഏഴ് , എട്ട്, ഒൻപത് , പത്ത് റാങ്കുകളാണ് നാട്ടകം ഗവ.കോളേജ് സ്വന്തമാക്കിയത്. ദിനു ബിജുവിനാണ് ഒന്നാം റാങ്ക്. റോസ് രാജന് രണ്ടും, ദീപക് ജി.കൃഷ്ണയ്ക്ക് ആറും, സെൽമാ സലിമിന് ഏഴും, അഭിജിത്ത് കെ.വിട്ടിക്കലിന് എട്ടും, അൻജു കെ.മധുവിന് ഒൻപതും, കൃഷ്ണ പ്രിയ കെ.എസിന് പത്താം റാങ്കുമാണ് ലഭിച്ചിരിക്കുന്നത്.
Advertisements