വൈക്കം : മലയാള ശബ്ദ ചലച്ചിത്രത്തിലെ ആദ്യ നായിക എം.കെ. കമലത്തിൻ്റെ പേരിലുള്ള പുരസ്കാരം വിഖ്യാത ഗാനരചയിതാവും കവിയും സാഹിത്യകാരനുമായ എം.ഡി. രാജേന്ദ്രന് നൽകുവാൻ പുരസ്കാര സമിതി തീരുമാനിച്ചു.
യുവകലാസാഹിതിയുടെ 50-ാം വാർഷികം പ്രമാണിച്ച് വൈക്കത്ത് മൂത്തേടത്തുകാവിൽ സംഘടിപ്പിച്ചിട്ടുള്ള ഓണോത്സവം -2025 പരിപാടിയിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്. പുരസ്കാര സമർപ്പണം യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25001 രൂപയും ഫലകവുമാണ് നൽകുന്നത്. വിശിഷ്ടാഥിതിയായി പ്രശസ്ത സിനിമാ നടൻ ടി.ജി. രവി, കെ. ഉണ്ണികൃഷ്ണൻ തൃശൂർ , അരവിന്ദൻ കെ.എസ്. മംഗലം എന്നിവർ സംബന്ധിക്കും.
എം.ഡി. രാജേന്ദ്രൻ്റെ ഗാനങ്ങൾ കോർത്തിണക്കി “രാഗരാജേന്ദ്ര സംഗീതം” നടക്കുമെന്ന് യുവകലാസാഹിതി സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പർ സാംജി.ടി.വി പുരം, സംഘാടക സമിതി ഭാരവാഹികളായ ടി.എ.തങ്കച്ചൻ, പി.വി. സണ്ണി, ടി.വി. ശിവജി കളപ്പുരയ്ക്കൽ വിനോദ് കൂടല്ലി എന്നിവർ അറിയിച്ചു. സെപ്റ്റംബർ 9ന് വൈകിട്ട് മൂന്നിന് മൂത്തേടത്തു കാവ് എം.കെ. കമലം നഗറിൽ വെച്ചാണ് പുരസ്കാരം സമർപ്പിക്കുന്നത്