ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും പ്രൊഡക്ഷന്‍ കമ്പനി റൗഡി പിക്ചേഴ്സിനെതിരെ കേസെടുത്ത് പൊലീസ്. വിഷയത്തില്‍ റൗഡി പിക്ചേഴ്സ് പ്രതികരിച്ചിട്ടില്ല. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിര്മ്മാണക്കമ്പനിയുടേത് എന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകനായ കണ്ണന് എന്നയാളാണ് പരാതി നല്‍കിയത്. കമ്പനി നിരോധിക്കണമെന്നും നയന്‍താരയെയും വിഘ്നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച റൊമാന്റിക് ചിത്രം കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 28ന് തിയേറ്റര്‍ റിലീസുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. ചിത്രം ഒരുക്കിയത് വിഘ്നേഷ് ശിവനാണ്. തിരക്കുകള്‍ ഒഴിഞ്ഞാല്‍ ഉടന്‍ വിവാഹം എന്നാണ് വിവാഹം സംബന്ധിച്ച് വിഘ്നേഷ് ഈയിടെ പറഞ്ഞിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത്, നയന്‍താര നായികയായി അഭിനയിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്നാണ് നിര്‍മാണക്കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകന്. ഈ സിനിമാ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും തമ്മില്‍ അടുത്തത്.
കഴിഞ്ഞ വര്‍ഷം പെബ്ള്‍സ്, റോക്കി എന്നീ ചിത്രങ്ങളാണ് റൗഡി പിക്ചേഴ്സ് നിര്‍മിച്ചിരുന്നത്. രണ്ടു സിനിമകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്കര് പട്ടികയില്‍ ഇടംപിടിച്ച സിനിമയാണ് പെബ്ള്‍സ്. അജിത് നായകനാകുന്ന എകെ 62 എന്ന ചിത്രമാണ് റൗഡി പിക്ചേഴ്സിന്റെ അടുത്ത പ്രൊജക്ട്. വിശ്വാസം എന്ന ചിത്രത്തിനു ശേഷം അജിതും നയന്‍സും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സിനിമയുടെ പ്രഖ്യാപനം വലിയ ആഘോഷമായാണ് നടന്നിരുന്നത്.