ഹെൽത്ത് ഡെസ്ക്
പോഷകഗുണങ്ങളും രുചികരമായ വിഭവങ്ങൾ തയ്യാറാക്കാനുള്ള വൈവിദ്യവും കൊണ്ടാണ് ബീറ്റ്‌റൂട്ട് പലരും ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത്. എന്നാൽ അമിതമായി കഴിക്കുമ്പോൾ ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബീറ്റ്‌റൂട്ടിന്റെ ആരോഗ്യഗുണങ്ങൾ
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചർ റിസർച്ച് സർവീസിന്റെ കണക്കുകൾ പ്രകാരം ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ, ഫൈറ്റോസ്‌റ്റെറോളുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ദിവസവും എത്ര ബീറ്റ്‌റൂട്ട്?
150 ഗ്രാം – ഓരോ രണ്ട് ദിവസത്തിലൊരിക്കൽ കഴിക്കുന്നത് ആരോഗ്യകരമെന്ന് എൻഎഫ്‌എസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.250 മില്ലി ജ്യൂസ് – 2022ലെ മെറ്റാ അനാലിസിസ് പ്രകാരം ദിവസവും ഇത്തരത്തിൽ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ ഗുണകരം.
അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന അപകടങ്ങൾ
ബീറ്റൂറിയ : ബീറ്റ്‌റൂട്ടിലെ ബീറ്റാസയാനിൻ പിഗ്മെന്റിന്റെ ഫലമായി മൂത്രത്തിലും മലത്തിലും പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറം കാണാം.
വൃക്കക്കല്ല് : ബീറ്റ്‌റൂട്ടിൽ ധാരാളം ഓക്‌സലേറ്റുകൾ അടങ്ങിയതിനാൽ കാൽസ്യം ആഗിരണം കുറയുകയും വൃക്കക്കല്ല് രൂപപ്പെടാൻ കാരണമാവുകയും ചെയ്യും.
ദഹന പ്രശ്‌നങ്ങൾ : ഉയർന്ന അളവിലുള്ള നാരുകൾ വയറിളക്കം, മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്കിടയാക്കാം.
ആരോഗ്യഗുണങ്ങൾ പ്രാപിക്കാൻ ബീറ്റ്‌റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും മിതമായ അളവിൽ മാത്രം കഴിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു.