ഏറ്റുമാനൂര്‍:ജെയ്നമ്മയെ കൊലപ്പെടുത്തി ശരീരം മുറിച്ച് കത്തിച്ചതാണെന്ന നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. സ്വീകരണമുറിയില്‍ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിച്ച വിവരം. തറയില്‍ തെറിച്ചുവീണ രക്തക്കറയുടെ പരിശോധനയിലാണ് അന്വേഷണത്തില്‍ നിര്‍ണായകമായ പുരോഗതി ഉണ്ടായത്.സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചത്.
കൊലപാതകത്തിന് ശേഷം മൃതദേഹം മുറിച്ച് കത്തിച്ചുവെന്ന വിവരവും തെളിഞ്ഞിട്ടുണ്ട്. വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ തെളിവായി അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. തുടര്‍ന്ന് ശരീരഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി മറവുചെയ്തുവെന്നാണ് കണ്ടെത്തല്‍.വീട്ടുവളപ്പില്‍ നടത്തിയ അന്വേഷണത്തില്‍ തലയോട്ടിയുടെയും തുടയെല്ലിന്റെയും ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇവ ജെയ്നമ്മയുടേതാണെന്നുറച്ച വിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഡി.എന്‍.എ പരിശോധനാഫലം ഇതുവരെ ലഭ്യമായിട്ടില്ല. ചെറിയ എല്ലുകഷണങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ പരിശോധന പ്രക്രിയ സങ്കീര്‍ണമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജെയ്നമ്മയെ കൊലപ്പെടുത്തിയെന്ന നിഗമനം കൂടുതല്‍ ഉറപ്പാക്കാന്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. ഇതിനായി ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.2017-ല്‍ പട്ടണക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയ ബിന്ദു പത്മനാഭന് കേസ് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും സജീവമായി. ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്റെ വീട്ടില്‍വെച്ചുതന്നെ കൊലപ്പെടുത്തിയെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.
വീട്ടുവളപ്പിലെ പരിശോധനകള്‍ എട്ടുവര്‍ഷം മുന്‍പ് തന്നെ നടന്നിരുന്നുവെങ്കില്‍ ബിന്ദു പത്മനാഭന് കേസിലും തെളിവുകള്‍ ലഭിച്ചേനെയെന്ന വിലയിരുത്തലിലാണ് അന്വേഷണം. മൂന്നരമാസത്തെ അന്വേഷണത്തിലൂടെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ജെയ്നമ്മ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.