മരപ്പട്ടി ഹൈക്കോടതി ഹാളിൽ കടന്ന് മൂത്രമൊഴിച്ചു; കോടതി പ്രവർത്തനം താൽകാലികമായി നിർത്തി, ജീഫ് ജസ്റ്റിസ്_ സിറ്റിങ് അവസാനിപ്പിച്ചു, കേസുകൾ മാറ്റി

കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ മരപ്പട്ടി കയറി മൂത്രമൊഴിച്ചതിനെ തുടർന്ന് കോടതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ഹൈക്കോടതിയുടെ ഒന്നാം നമ്പർ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്.

Advertisements

ഇന്നലെ രാത്രി സീലിംഗിലൂടെ കയറിയ മരപ്പട്ടി ഹാളിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് രൂക്ഷമായ ദുർഗന്ധം പരന്നു. അഭിഭാഷകർ ഇരുന്നിരുന്ന ഭാഗത്താണ് സംഭവം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ അടിയന്തരമായി കേൾക്കേണ്ട കേസുകൾ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്നത്തെ സിറ്റിങ് അവസാനിപ്പിച്ചു. ശേഷിച്ച കേസുകൾ മറ്റുദിവസങ്ങളിലേക്ക് മാറ്റി. കോടതി മുറിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാലാണ് തീരുമാനം.

വിവരം അറിഞ്ഞ് എത്തിയ വനംവകുപ്പ് സംഘം മൂന്നു കിലോ ഭാരമുള്ള മരപ്പട്ടിയെ ഇന്നലെ രാത്രിയോടെ പിടികൂടി. എന്നാൽ മരപ്പട്ടിയുടെ മൂത്രഗന്ധം പൂർണമായി മാറാതെ തുടരുകയായിരുന്നു.

Hot Topics

Related Articles