വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം പെട്രോളൊഴിച്ചു കത്തിച്ചു.ക്രൂരകൃത്യത്തെക്കുറിച്ച് സ്വയം ന്യായീകരിച്ച് പ്രതി പൊലീസിന് മൊഴി നൽകി.

ബെംഗളൂരു :കർണാടകയിലെ ചിത്രദുർഗയിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചേതൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

രണ്ടുവർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും, യുവതിയുടെ ബന്ധുക്കൾ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപാതകമെന്ന് ചേതൻ മൊഴി നൽകി.ദേശീയപാതയോരത്ത് പാതി കത്തി, നഗ്നമാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലപ്പെടും മുമ്പ് ബലാത്സംഗത്തിനും ഇരയായതായി പൊലീസ് സ്ഥിരീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഗസ്റ്റ് 14ന് കോളേജ് ഹോസ്റ്റലിൽ നിന്ന് കാണാതായ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയുടേതാണ് മൃതദേഹം.ഗംഗാവതിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ചേതൻ, ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ഗോണൂരിലെത്തിച്ച് ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊന്നു. ആളെ തിരിച്ചറിയാതിരിക്കാൻ പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചു.

പ്രണയത്തിനിടെ തന്നെ യുവതി മറ്റൊരാളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന് ചേതൻ പൊലീസിനോട് പറഞ്ഞു. ബന്ധുക്കൾ വിവാഹത്തിന് നിർബന്ധിച്ചപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും മൊഴി നൽകി.മരണാനന്തര പരിശോധനയ്ക്കുശേഷം മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു. പ്രതിയെ പിടികൂടുന്നതുവരെ പിൻമാറില്ലെന്നായിരുന്നു പ്രതിഷേധം. ശക്തമായ പ്രതിഷേധത്തിനിടെയാണ് പൊലീസ് ചേതനെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles