ഹൂ കെയേഴ്സ്’ മനോഭാവം ഉള്ളവർക്ക് ധാർമികത പറഞ്ഞിട്ട് കാര്യമില്ല: മന്ത്രി ആർ. ബിന്ദു.യുവ നേതാവിനെതിരെ വന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി; സ്ത്രീകളോടുള്ള അപമര്യാദ പെരുമാറ്റം ഗുരുതരമാണെന്ന് വിലയിരുത്തൽ

തിരുവനന്തപുരം :“സ്ത്രീകളോടും പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ഗുരുതരമായ കാര്യമാണ്. എന്നാൽ ‘ഹൂ കെയേഴ്സ്’ മനോഭാവം പുലർത്തുന്നവർക്ക് ധാർമികതയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല” – മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Advertisements

യുവജന സംഘടനാ നേതാവിനെതിരെ പുതുമുഖ നടി റിനി ആൻ ജോർജ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ധാർമികതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആപേക്ഷികമാണെന്നും, വ്യക്തി തന്നെ തെറ്റാണെന്ന് മനസിലാക്കിയില്ലെങ്കിൽ രാജിവയ്ക്കാൻ സന്നദ്ധനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“എന്തായാലും രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തിലാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്” – മന്ത്രി കൂട്ടിച്ചേർത്തു.

Hot Topics

Related Articles