യു എസിൽ മയക്കുമരുന്ന് വിതരണം ഡ്രോൺ വഴി :വീട് മാറിയപ്പോൾ സാധനം തിരികെ തിരികെ എടുക്കാനെത്തിയ പ്രതി പിടിയിൽ

യുഎസ് :മയക്കുമരുന്ന് വിതരണം ചെയ്യാൻ ഡ്രോൺ ഉപയോഗിച്ചയാൾ പോലീസ് പിടിയിൽ ഡ്രോൺ തെറ്റായ വിലാസത്തിൽ ഇറക്കിയ രാസലഹരി പൊതികൾ തിരികെ എടുക്കാനെത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്.

Advertisements

സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയാണ്. വീടിന്റെ പിന്‍വശത്ത് ഉണ്ടായ സ്ഫോടനശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് ഒരു ഡ്രോൺ ഇടിച്ച് വീണുകിടക്കുന്നതും അതിനൊപ്പം വലിയൊരു പൊതിയുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതിയിനകത്ത് പരിശോധിച്ചപ്പോൾ മെത്ത്, ഫെൻറനൈൽ പോലുള്ള മയക്കുമരുന്നുകൾ കണ്ടെത്തി.

ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ച വീട്ടുകാർക്കു പിന്നാലെ, 49 കാരനായ ജേസൺ ബ്രൂക്സ് പൊതികൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ടെത്തി. അവിടെത്തന്നെ പോലീസിന്റെ പിടിയിലായ ഇയാളെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Hot Topics

Related Articles