രണ്ടാംക്ലാസ് വിദ്യാർഥിനി ഒരു ദിവസം മുഴുവൻ സ്കൂളിൽ കുടുങ്ങി;തല ഗ്രില്ലില്‍ കുരുങ്ങി പരിക്ക്

ഒഡിഷ: രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഒരാഴ്ച്ച രാത്രിമുഴുവൻ സ്കൂളിനുള്ളിൽ കുടുങ്ങിയ സംഭവത്തിൽ നാട്ടുകാർക്ക് ഞെട്ടൽ. ജനലിന്റെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ കുട്ടിയെ പിറ്റേന്ന് രാവിലെയാണ് നാട്ടുകാർ കണ്ടെത്തിയത്.

Advertisements

സംഭവം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒഡിഷയിലെ കേന്ദുഝർ ജില്ലയിലെ സർക്കാർ സ്കൂളിൽ നടന്നത്. വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ വിട്ട് മറ്റു കുട്ടികളെല്ലാം പോയ ശേഷവും വിദ്യാർത്ഥിനി ക്ലാസിൽതന്നെ തുടരുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ഗേറ്റ്കീപ്പർ പ്രധാന ഗേറ്റ് പുറത്തുനിന്ന് പൂട്ടി. വീട്ടിലെത്താൻ വൈകിയപ്പോൾ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയും നാട്ടുകാർ രാത്രിയൊട്ടാകെ തിരച്ചിൽ നടത്തുകയും ചെയ്തു.

സ്കൂളിനുള്ളിൽ കുടുങ്ങി പരിഭ്രമിച്ച കുട്ടി ജനലിന്റെ ഗ്രില്ലുകൾക്കിടയിലൂടെ പുറത്തുകടക്കാൻ ശ്രമിക്കവെയാണ് അപകടത്തിൽപ്പെട്ടത്. രാവിലെ നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ കുട്ടിയുടെ നില മെച്ചപ്പെട്ടതായി അറിയിച്ചു.

Hot Topics

Related Articles