ബെംഗളൂരു ∙ ധർമ്മസ്ഥല കേസിൽ വലിയ ട്വിസ്റ്റ്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടേണ്ടി വന്നെന്ന വിവാദ വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിലായി. വ്യാജ വെളിപ്പെടുത്തലാണ് ഇയാൾ നടത്തിയത് എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു
സി. എൻ. ചിന്നയ്യയാണ് അറസ്റ്റിലായത്. ഇയാൾ നൽകിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോയിരുന്നെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചതും വ്യാജ പരാതി നൽകിയതുമാണ് ഇയാളുടെതിരെ ചുമത്തിയ കുറ്റങ്ങൾ. തെളിവുസംരക്ഷണ സുരക്ഷ (എവിഡൻസ് പ്രൊട്ടക്ഷൻ) പിൻവലിക്കുകയും ചെയ്തു. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ ഇപ്പോൾ കസ്റ്റഡിയിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മകളെ ധർമ്മസ്ഥലത്തിൽ കാണാനില്ലെന്ന് പരാതിപ്പെട്ടിരുന്ന സുജാത ഭട്ട പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. അനന്യ ഭട്ട് എന്ന പേരിൽ തനിക്ക് മകളില്ലെന്നും ഭീഷണിയ്ക്ക് വഴങ്ങിയാണു കാണാതായെന്ന പരാതിയിൽ ഒപ്പുവച്ചതെന്നും അവർ വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എസ്ഐടി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാനാകില്ലെന്ന് സുജാത ഭട്ട് അറിയിച്ചിട്ടുണ്ട്.ധർമ്മസ്ഥലത്തിലെ 13 ഇടങ്ങളിൽ മൃതദേഹം മറവുചെയ്തതായി ചിന്നയ്യ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സ്ഥലപരിശോധനകൾ നടത്തിയപ്പോഴും അന്വേഷണ സംഘം യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല.