തിരുവനന്തപുരം :കഴിഞ്ഞ ഫുട്ബോൾ ലോകകപ്പ് കണ്ടപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹമാണ് മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കണമെന്നതെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. ഫിഫ റാങ്കിൽ ആദ്യ 50-ൽ ഉൾപ്പെടുന്ന ടീമിനെതിരായ സൗഹൃദ മത്സരത്തിനായി അർജന്റീന നവംബറിൽ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങും.
ഒരു മത്സരമേ ഉണ്ടാകൂവെങ്കിലും താരങ്ങൾ ഫാൻസ് ഷോയിലും പങ്കെടുക്കും. സുരക്ഷ ഒരുക്കുക, തിരുവനന്തപുരത്തുനിന്ന് മറ്റു ജില്ലകളിലേക്ക് താരങ്ങളുടെ റോഡ് ഷോ നടത്തുക തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗഹൃദ മത്സരത്തിന് ഓസ്ട്രേലിയയും താൽപര്യം അറിയിച്ചിട്ടുണ്ട്.മെസിയുടെ വരവിൽ ആരാധകരും കായിക രംഗവും ആവേശത്തിലാണ്.
ഏറെ പിന്നിലായ ഇന്ത്യൻ ഫുട്ബോളിന്റെ ഉണർവിനും, ലോക കായിക ഭൂപടത്തിൽ കേരളത്തെ തിരിച്ചറിയിക്കാനുമുള്ള വഴിയാണ് ഈ മത്സരം. കൂടാതെ, താരങ്ങളുടെ വരവ് സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്കും പുതുജീവനാകും.