ജഡ്ജിയുടെ വീട്ടിൽ നുഴഞ്ഞുകയറി കവർച്ച; സിസിടിവി ദൃശ്യങ്ങൾ വൈറലായി രണ്ട് പ്രതികൾ പിടിയിൽ, നാല് പേരെ തേടി പൊലീസ് തിരച്ചിൽ തുടരുന്നു

ഭോപ്പാൽ :വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് ഗാർഗിൻ്റെ ഇൻഡോറിലെ വീട്ടിൽ നടന്ന കവർച്ച കേസിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി തേടി അന്വേഷണം തുടരുന്നതായാണ് പൊലീസ് വിവരം

Advertisements

.മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ മൂന്ന് പേരാണ് പുലർച്ചെ 4:35-ന് ജനലിന്റെ ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റി വീടിനകത്ത് കടന്നത്. നാല് മിനിറ്റിനകം ലക്ഷങ്ങളുടെ സ്വർണ്ണവും പണവും കവർന്ന് സംഘം മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരക്ഷാ അലാറം പ്രവർത്തിക്കുന്നതിനിടയിലും, ബെഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജഡ്ജിയുടെ മകൻ ഋത്വിക്കിന് സംഭവമറിഞ്ഞില്ല.സിസിടിവി ദൃശ്യങ്ങളിൽ സംഘം മുറിക്കകത്ത് സാധനങ്ങൾ വലിച്ചുവാരിയിടുന്നതും, ഉറങ്ങിക്കിടന്ന ഋത്വിക്കിന്റെ കിടക്കയ്ക്കരികിൽ ഒരാൾ ഇരുമ്പ് ദണ്ഡുമായി നിന്നതും വ്യക്തമായി കണ്ടിരുന്നു.

ഉറക്കം തെറ്റിയാൽ ആക്രമിക്കാൻ ഒരുങ്ങിയ നിലയിലാണ് പ്രതി നിന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Hot Topics

Related Articles