ഇന്ത്യൻസോഷ്യലിസ്റ്റ് @90 സംഘാടകസമിതി കോട്ടയത്ത് അനുസ്മരണ സെമിനാർ നടത്തി

കോട്ടയം : സർവ്വകലാശാല സർക്കാർ ബന്ധത്തിന്റെ സത്തയും പൊരുളും ഉൾക്കൊണ്ട മഹത് വ്യക്തിത്വങ്ങൾ ആയിരുന്നു മുൻ മന്ത്രി കെ ചന്ദ്രശേഖരനും അദ്ദേഹം വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയി നിയമനായ ജ്ഞാനപീഠം ജേതാവ് കൂടിയായ പ്രൊഫ. യു. ആർ അനന്തമൂർത്തി എന്നും ഇന്ത്യൻ
സോഷ്യലിസ്റ്റ് @90 സംഘാടകസമിതി കോട്ടയത്ത് നടത്തിയ അനുസ്മരണ സെമിനാർ വിലയിരുത്തി.

Advertisements

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകരുന്ന സ്ഥിതിയിലേക്ക് സർക്കാർ – ഗവർണർ – സർവ്വകലാശാല തർക്കം വളരുന്ന സാഹചര്യത്തിൽ ജോസഫ് മുണ്ടശ്ശേരി , കെ ചന്ദ്രശേഖരൻ മുൻ വൈസ് ചാൻസലർ മാരായ ജോൺ മത്തായി, യു ആർ അനന്തമൂർത്തി എന്നിവരുടെ പ്രവർത്തന മാതൃകകൾ ഇന്നത്തെ അധികാരികൾക്ക് മാതൃകയാക്കാവുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുതിർന്ന സോഷ്യലിസ്റ്റ് പ്രവർത്തകനും ജനതാ പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്ന കെ ടി ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കോ – ഓർഡിനേറ്റർ ജോൺസൺ പി ജോൺ അധ്യക്ഷത വഹിച്ചു.ടോമി ജോസഫ്, എം.വി ലോറൻസ്, പി.ജെ ജോസി, എം.കെ അനിൽകുമാർ, ഷാജി പോൾ, മാത്യു സി. പി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles