കോട്ടയം : വേളൂർ മാണിക്കുന്നം പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ പരാതി അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ തെരുവുനായ്ക്കൾ കൂട്ടംകൂടി സ്കൂളിൽ പോകുന്ന കുട്ടികളെയും ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരെയും ആക്രമിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
Advertisements
കുട്ടികൾ ഭയന്ന് ട്യൂഷനുകൾക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രദേശത്തെ ബിഎസ്എൻഎൽ ഓഫീസിന്റെ പുറകിലുള്ള പഴയ കെട്ടിടത്തിലാണ് നായ്ക്കൾ കൂടുതലും ഒത്തുകൂടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നായ്ക്കൾക്ക് പ്രദേശവാസികളിൽ ഒരാൾ കോഴിക്കടകളിൽ നിന്നുള്ള കോഴിക്കാലുകളും വേസ്റ്റും ശേഖരിച്ചു കൊടുക്കുന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.മാണിക്കുന്നം പ്രദേശത്തെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.