‘പുള്ളി ഇങ്ങനെ മെസ്സേജ് അയക്കുന്നുണ്ട്’; രാഹുലിനെതിരെ എന്നോടും പരാതി പറഞ്ഞിട്ടുണ്ട്, വെളിപ്പെടുത്തി അഖില്‍ മാരാര്‍

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച്‌ ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അഖിൽ മാരാർ തന്റെ നിലപാട് വ്യക്തമാക്കിയത്.

Advertisements

“രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിക്കാത്തത് എന്താണ് എന്ന് നിരവധി പേർ തന്നോട് ചോദിച്ചിട്ടുണ്ട്. സിനിമാ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും വിമർശകരും ചോദിച്ചു. ഇടതുപക്ഷ ഹാൻഡിലുകളിൽ വരെ എന്താടാ നിന്റെ നാവിറങ്ങിപ്പോയോ എന്ന് വരെ പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ, രാഹുലിനെതിരെ വ്യക്തിപരമായി പലരിൽ നിന്നുമാണ് താൻ പരാതികൾ കേട്ടിട്ടുള്ളത്,” അഖിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“രാഹുൽ ഇങ്ങനെ മെസ്സേജ് അയക്കുന്ന കാര്യത്തെ കുറിച്ച് തന്നോടും ചിലർ പറഞ്ഞിട്ടുണ്ട്. ഒരാൾ മെസ്സേജ് അയക്കുന്നത് നിയമപരമായി തെറ്റല്ലാത്തതിനാൽ താൻ അത് കേട്ടുകേൾവി മാത്രമായി കണ്ടു. ഒന്നിലധികം ആളുകൾ പുള്ളി ഇങ്ങനെ മെസ്സേജ് അയക്കുന്നുണ്ട്, നല്ല കക്ഷിയാണോ എന്ന് ചോദിച്ചിട്ടുണ്ട്,” അഖിൽ വെളിപ്പെടുത്തി.ബിഗ് ബോസ് ഓഡിഷൻ സമയത്ത് ചില പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടതായി അവർ തന്നോട് പറഞ്ഞതായി അഖിൽ വ്യക്തമാക്കി.

“ഞാൻ അത് പറഞ്ഞപ്പോൾ, ചിലർ അത് അസൂയ കൊണ്ടാണെന്ന് വളച്ചൊടിച്ചു. പക്ഷേ, നിയമപരമായി ആരും കേസിന് പോയിട്ടില്ലാത്തതിനാൽ പൊതു വേദിയിൽ തുറന്ന് പറയാൻ സാഹചര്യമില്ല,” അഖിൽ കൂട്ടിച്ചേർത്തു.”യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം കേരളത്തിലെ ഏതൊരു യുവനേതാവിനും സ്വപ്ന തുല്യമായതാണ്. അർഹരായ പലരും നിൽക്കെ രാഹുൽ ആ സ്ഥാനത്തെത്തിയത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എന്നാൽ, ഇത്രയും ഉയരത്തിൽ നിന്ന് വീണത് രാഹുലിന്റെ കഴുവേറിത്തരം കൊണ്ടുമാണ്. ഭാവിയിൽ മുഖ്യമന്ത്രിസ്ഥാനം വരെ ലഭിക്കാവുന്ന ഉയരത്തിൽ നിന്ന് ഉണ്ടായ വലിയൊരു ഇടിവാണ് ഇത്,” അഖിൽ മാരാർ വിലയിരുത്തി.

Hot Topics

Related Articles