വൃദ്ധപിതാവിന് ക്രൂര മര്‍ദ്ദനം : ഇരട്ട മക്കള്‍ അറസ്റ്റില്‍

ചേർത്തല :വൃദ്ധനായ പിതാവിനെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും ക്രൂരമായി മർദ്ദിച്ച കേസിൽ ഇരട്ട സഹോദരന്മാർ അറസ്റ്റില്‍. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കായിപ്പളളിച്ചിറ ചന്ദ്രനിവാസില്‍ അഖില്‍ ചന്ദ്രൻ (30), നിഖില്‍ ചന്ദ്രൻ (30) എന്നിവരാണ് പിടിയിലായത്.

Advertisements

ഞായറാഴ്ച രാത്രി 10.40ഓടെയായിരുന്നു അമ്മയുടെ സാന്നിധ്യത്തില്‍ 75 വയസ്സുള്ള കിടപ്പുരോഗിയായ ചന്ദ്രശേഖരൻ നായരെ മക്കള്‍ മർദ്ദിച്ചത്. അഖില്‍ ചന്ദ്രൻ തന്നെയാണ് നേരിട്ട് ആക്രമണം നടത്തിയത്. തലക്കടിക്കലും കഴുത്ത് ഞെരിക്കലുമടക്കമായിരുന്നു മർദ്ദനം. സഹോദരന്‍ നിഖില്‍ ചന്ദ്രൻ സംഭവമൊക്കെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു.മർദ്ദനം തടയാൻ ശ്രമിക്കാതെ ദൃശ്യങ്ങൾ പകർത്തിയതിനാലാണ് നിഖിലിനെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരും മാതാപിതാക്കളോടൊപ്പം ഒരേ വീട്ടിലാണ് താമസം. ആക്രമത്തിനിടെ ഇരുവരും പരസ്പരം സന്തോഷം പങ്കുവയ്ക്കുന്നതായും പൊലീസ് അറിയിച്ചു.പിതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സഹോദരനും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുത്ത ശേഷമാണ് സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ ഇരുവരും ഒളിവിൽ പോയെങ്കിലും, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചേർത്തലയിൽ നിന്ന് ഉച്ചയോടെ പിടികൂടുകയായിരുന്നു.

മൂന്നു വർഷമായി നിരന്തരം പിതാവിനെ മർദ്ദിച്ചിരുന്ന ഇവർക്കെതിരെ 2023-ൽ പട്ടണക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മദ്യപിച്ച് വീട്ടിലെത്തുന്ന ഇരുവരും മാതാപിതാക്കളെ ഉപദ്രവിക്കുന്നതും പതിവാണെന്ന് പൊലീസ് പറഞ്ഞു.മാതാപിതാക്കളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതടക്കം അഞ്ചു വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles