തൃശ്ശൂർ:ഓണാഘോഷത്തെക്കുറിച്ചുള്ള വിദ്വേഷപരാമർശത്തിന് തൃശൂർ കടവല്ലൂർ സിറാജുല്‍ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെ കുന്നംകുളം പൊലീസ് കേസ് എടുത്തു.ഓണം മുസ്ലിംകളുടേതല്ലെന്നും സ്കൂളിൽ ആഘോഷം വേണ്ടെന്നും അധ്യാപിക രക്ഷിതാക്കൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. “ഓണം ഇതരമതസ്ഥരുടെ ആഘോഷമാണ്. മുസ്ലിംകൾ ഇതിൽ പങ്കാളികളാകരുത്.
കഴിഞ്ഞ വർഷം പോലെ ഇത്തവണയും ഓണാഘോഷം വേണ്ട” എന്നിങ്ങനെ സന്ദേശത്തിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു.മതവിദ്വേഷം പരത്തിയതിന് അധ്യാപികയ്ക്കെതിരെ ജാമ്യമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.വിവിധ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. കുട്ടികൾക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലാകില്ലെന്ന് വ്യക്തമാക്കി രക്ഷിതാക്കൾക്ക് മറ്റൊരു അധ്യാപികയും സന്ദേശം അയച്ചിരുന്നു.
അതിൽ കഴിഞ്ഞ വർഷം ഓണം വിപുലമായി ആഘോഷിച്ചുവെങ്കിലും, ഇത്തവണ മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ചെറിയ രീതിയിൽ മാത്രം ആഘോഷം നടത്താനാണ് തീരുമാനമെന്നു പറഞ്ഞിരുന്നു.ഓണാഘോഷത്തിൽ ആരാധനയുള്ളതിനാൽ അത് ഹിന്ദുമതാചാരവുമായി ബന്ധപ്പെട്ടുവെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. കെ.ജി. ക്ലാസ് കുട്ടികൾക്ക് ഓണാഘോഷ ദിനത്തിൽ അവധി നൽകിയതും വിവാദമായിട്ടുണ്ട്.