വീട്ടുവരാന്തയിലെ ഗ്രിലിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മട്ടന്നൂർ:കോളാരി കുംഭംമൂലയിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കുംഭംമൂല അൽ മുബാറക് ഹൗസിലെ സി. മുഹിയുദ്ദീനാണ് മരിച്ചത്.വീട്ടുവരാന്തയിലെ ഗ്രിലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്ക് ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കുട്ടി ഗ്രിലിൽ പിടിച്ചപ്പോഴാണ് വൈദ്യുതാഘാതം ഏറ്റു തെറിച്ചുവീണത്. ഉടൻ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുഹിയുദ്ദീൻ ഉളിയിൽ മജ്ലിസ് പ്രീ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. പിതാവ്: ഉസ്മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുസ്ഹിന, മുബഷീറ, മുബാറക്, മുനവിറ, മുസ്ലിഹ്. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിൽ. കബറടക്കം ഇന്ന് നടക്കും.

Advertisements

Hot Topics

Related Articles