കോട്ടയം നഗരസഭ വിദ്യാഭ്യാസ അവാർഡ് വിതരണം: കരിയർ ഗൈഡൻസ് ക്ലാസും ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച

കോട്ടയം:കോട്ടയം നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘അഭിനന്ദൻ 2025’ വിദ്യാഭ്യാസ അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം എംഡി സെമിനാരി ഹൈസ്കൂൾ ഹാളിൽ നടക്കും.ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. ജോർജ് കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും.നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സമ്മാനദാനം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർപേഴ്സൺ ബി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.

Advertisements

നഗരസഭ പരിധിയിലെ പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നഗരസഭ ആദരിക്കും.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഉച്ചയ്ക്ക് രണ്ട് മുപ്പതിന് മുമ്പ് തന്നെ സെമിനാരി ഹൈസ്കൂൾ ഹാളിൽ എത്തി പേര്, മേൽവിലാസം, മാർക്ക് ലിസ്റ്റ് എന്നിവ രജിസ്റ്റർ ചെയ്യണണം.ചടങ്ങിനോടനുബന്ധിച്ച് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ്, ലക്ഷ്മി സിക്സ് നൽകുന്ന ഗിഫ്റ്റ് വൗച്ചർ എന്നിവ വിതരണം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതോടൊപ്പം “മൈ കരിയർ മൈ ചോയ്സ് – പ്ലസ്ടുവിന് ശേഷം സാധ്യതകളും പഠനവും” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രയോജനകരമായ കരിയർ ഗൈഡൻസ് ക്ലാസും നടക്കും.

Hot Topics

Related Articles