കൊച്ചി : സംസ്ഥാനത്ത അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെയുള്ള ജലജന്യ പകർച്ചവ്യാധികൾ വ്യാപകമാകുന്നത് സപ്തിക് ടാങ്കുകളിൽ നിന്ന് നിശ്ചിത ദൂരം പാലിക്കാതെയുള്ള കിണറുകൾപ്പെടെയുള്ള ജലസ്രോതസുകൾ മൂലം. ജലജന്യരോഗങ്ങളുടെ വ്യാപനം തടയാനെന്ന പേരിൽ സർക്കാർ നടത്തുന്ന ജലസംഭരണികളിലെ ക്ലോറിനൈസേഷൻ കാര്യമായ ഫലമുണ്ടാക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ട് വർഷത്തിനിടെ 86 അമീബിക് മസ്തിഷ്‌ക ജ്വര കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 21 മരണമാണ് സംഭവിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച ഓരോ കേസിലും ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. രോഗകാരണമാകുന്ന സ്രോതസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും കേരളത്തിലെ ജലസ്രോതസുകളിൽ നേരത്തെ തന്നെ അമീബിക്ക് സാന്നിധ്യമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പരിഹാരമായി ക്ലോറിനൈസേഷനാണ് മന്ത്രി നിർദേശിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ സ്ഥിര താമസക്കാരായ രണ്ട് കോടി ജനങ്ങളുടെ സെപ്റ്റിക്ക് ടാങ്കുകളിൽ നിന്ന് പ്രതിമാസം ചുരുങ്ങിയത് 100 കോടി ലിറ്റർ എൽ.എൽ ലിക്വിഡ് ന്യൂട്രിയൻസ് അനെയറോബിക്ക് ബാക്റ്റിരിയയുടെ പ്രവർത്തനത്താൽ അസിഡിഫിക്കേഷൻ പ്രവർത്തനം നടക്കുകയും കോടിക്കണക്കിന് ലിറ്റർ ആസിഡ് ഉൽപാദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.2018 ലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഭൂഗർഭജലം ഉയർന്ന് അസിഡ് സ്റ്റോറേജായിരുന്ന 90 ലക്ഷം സെപ്റ്റിക്ക് ടാങ്കുകളിലും പരിസത്തും എത്തുകയും അസിഡിറ്റി മണ്ണിൽ എല്ലായിടത്തും വ്യാപിക്കുകയും ചെയ്തു
2008 വരെ കിണറുകൾപ്പെടെയുള്ള സപ്തിക് ടാങ്കുകളുടെ കുടിവെള്ള സ്രോതസുകളിൽ നിന്നുള്ള ദൂര പരിധി 20 മീറ്ററായിരുന്നു.
2009ഓടെ അന്നത്തെ എൽ.ഡി.എഫ് സർക്കാർ ഇത് ഏഴരമീറ്ററാക്കി ചുരുക്കിയിരുന്നു. ഇതോടെ വൻനഗരസങ്ങളിലെ ഫൽറ്റുകൾ,ഹോട്ടലുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ എന്നിവിടങ്ങളിൽ സപ്തിക് ടാങ്കുകളും ജലസ്രോതസുകളും തമ്മിലുള്ള ദൂരപരിധി ചുരുങ്ങി. ഇതിന്റെ ഫലമായും സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ പടരുന്നുണ്ട്. കേരളത്തിൽ ഈക്കോളി സുഷ്മജീവി 95 ശതമാനം കുടിവെള്ളവും നശിപ്പിച്ചതായി ശുചിത്വ മിഷ്യന്റെ അമരക്കാരി ആയിരുന്ന കെ. വാസുകി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജലജന്യ പകർച്ച വ്യാധികൾ വർധിച്ചതിനെ ഗുണഭോക്താക്കളായത് വാട്ടർ ഫിൽറ്റർ കമ്പനികളാണ്. ജല ശുദ്ധീകരണികൾ എന്ന പേരിൽ വിൽക്കുന്ന നീല ഫൈബർ ഗ്ലാസ് സിലിണ്ടറുകൾക്ക് വെള്ളം അരിക്കാൻ മാത്രം കഴിയുകയുള്ളുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് , മലപ്പുറം ജില്ലകളിൽ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചരൃത്തിൽ സംസ്ഥാന വ്യാപകമായി ജലസ്രോതസുകളിൽ രോഗബാധക്കുള്ള സാഹചര്യമില്ലെന്ന് എന്ന് ഉറപ്പു വരുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആവശൃപ്പെട്ടു. സെപ്റ്റിക് ടാങ്കുകളും കിണറുകളും തമ്മിലുള്ള ദൂരപരുധി ഇരുപതുമീറ്ററിൽ നിന്ന് എഴരമീറ്ററായി കുറച്ച അശാസ്ത്രീയ ഉത്തരവ് പുനപരിശോധിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും എബി ഐപ്പ് പറഞ്ഞു.