ഓണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയെത്തും; ലോണെടുത്തവർക്ക് വീണ്ടും റിസർവ് ബാങ്ക് വക സമ്മാനം

കൊച്ചി:ഓണത്തിന് പിന്നാലെ വായ്പ എടുത്തവർക്ക് ആശ്വാസം നൽകുന്ന തരത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യത. ചരക്ക് സേവന നികുതിയിലെ (ജി.എസ്.ടി) ഇളവിനൊപ്പം ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം.

Advertisements

അടുത്ത മാസം നടക്കുന്ന ധന നയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് അര ശതമാനം കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ പ്രാബല്യത്തിലായതോടെ കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. ഇതിനെ നേരിടാനും വായ്പാ ബാദ്ധ്യത കുറയ്ക്കാനുമുള്ള നിലപാട് റിസർവ് ബാങ്കിൽ ശക്തമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരിക്ക് ശേഷം മൂന്നു തവണയായി റിപ്പോ നിരക്കിൽ ആകെ ഒരു ശതമാനം കുറവ് വരുത്തിയിരുന്നു. കമ്പനി വായ്പാ ബാധ്യത കുത്തനെ കുറയുന്നതോടെ വിപണിയിൽ ഉപഭോഗ ഉണർവ് സൃഷ്ടിക്കാൻ ഇതോടെ സഹായിക്കുമെന്നാണ് പ്രതീക്ഷ.ജൂലൈയിൽ നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതിനാൽ പലിശ നിരക്കിൽ ഇളവ് നൽകുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന നിലപാടിലാണ് റിസർവ് ബാങ്ക്.

Hot Topics

Related Articles