“ട്രംപിന്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്: ‘നടപ്പു സാമ്പത്തിക പാദത്തിൽ ഇത് പ്രതിഫലിക്കുമെന്നും എന്നാൽ ഏറെക്കാലം നിലനിൽക്കില്ലെന്നും വി അനന്ത നാഗേശ്വരൻ

ദില്ലി :അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ പറഞ്ഞു. നടപ്പു സാമ്പത്തിക പാദത്തിലാണ് ഇതിന്റെ ആഘാതം പ്രതിഫലിക്കുകയുള്ളു. എന്നാൽ ദീർഘകാലത്തിൽ പ്രത്യാഘാതം കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയെയും ചൈനയെയും ദുർബലപ്പെടുത്താൻ സാമ്പത്തിക സമ്മർദ്ദങ്ങൾ ഉപയോഗിക്കുകയാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആരോപിച്ചു. “ഇത് കൊളോണിയൽ കാലഘട്ടമല്ല. ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തി സംസാരിക്കാനാവില്ല” – ഷാങ്ഹായ് ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പുടിൻ പറഞ്ഞു.

Advertisements

യു.എസ്. ഭരണകൂടം താരിഫുകളും ഉപരോധങ്ങളും ഉപയോഗിക്കുന്നത് രണ്ട് ഏഷ്യൻ ശക്തികളുടെ നേതൃത്വത്തെ തകർക്കാനുള്ള തന്ത്രമായാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി. “1.5 ബില്യൺ ജനങ്ങളുള്ള ഇന്ത്യക്കും ശക്തമായ സാമ്പത്തിക ശക്തിയായ ചൈനക്കും സ്വന്തം രാഷ്ട്രീയ സംവിധാനവും നിയമങ്ങളും ഉണ്ട്. ഭീഷണിപ്പെടുത്തൽ വഴി ഇവിടങ്ങളിലെ നേതാക്കളെ നിയന്ത്രിക്കാനാവില്ല” – അദ്ദേഹം പറഞ്ഞു.അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായി പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“രണ്ടാഴ്ച മുമ്പ് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ എണ്ണ വാങ്ങുകയാണെങ്കിൽ വലിയ പ്രശ്നമുണ്ടാകും. ഇപ്പോൾ അത് സംഭവിച്ചു. റഷ്യയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണുണ്ടായത്” ട്രംപ് പറഞ്ഞു.ഉപരോധങ്ങളുടെ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഇപ്പോഴും ആലോചനയിലാണെന്നും അദ്ദേഹം സൂചന നൽകി. വാഷിംഗ്ടണിൻ്റെ നിലപാടുകൾ കൊളോണിയൽ ചിന്താഗതിയുടെ തുടർച്ചയാണെന്നും പുടിൻ ശക്തമായി വിമർശിച്ചു.

Hot Topics

Related Articles