“ഇപ്പോഴും ഞെട്ടൽ വിട്ടു മാറാതെ വലിയ കുളങ്ങര നിവാസികൾ” :ദേശിയ പാത നിർമാണം തുടങ്ങിയത് മുതൽ അപകടം

കൊല്ലം:ഉത്രാട ദിനത്തിൽ നടന്ന ഭയാനക അപകടത്തിൽ വലിയകുളങ്ങര ഗ്രാമം ഞെട്ടലിൽ. ദേശീയപാത വികസന പ്രവൃത്തികൾ ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ള ഇടമാണ് നാട്ടുവാതുക്കൽ ചന്തയ്ക്ക് സമീപം.വ്യാഴാഴ്ച രാവിലെ 6.10ഓടെയാണ് കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറ് ബസിന്റെ അടിയിൽ കുടുങ്ങി, ഒരു കുട്ടി റോഡിലേക്ക് തെറിച്ചു വീണ് മരണപ്പെടുകയായിരുന്നു.

Advertisements

അപകടസ്ഥലത്ത് ആദ്യം എത്തിയവർ ഓച്ചിറ പഞ്ചായത്ത് ഹരിത കർമസേന അംഗങ്ങളും മാധ്യമ പ്രവർത്തകനായ ആന്റേഴ്സൻ എഡ്വേഡുമായിരുന്നു. തുടർന്ന് പഞ്ചായത്ത് മുൻ പ്രസിഡൻറ് രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ബസിന്റെ വാതിൽ തുറന്ന് പരുക്കേറ്റ യാത്രക്കാരെയും കാറിലെ യാത്രക്കാരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.കാറിന്റെ മുൻ സീറ്റിൽ ഉണ്ടായിരുന്ന ബിന്ദ്യ സൂസൻ പ്രിൻസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ മകൻ അതുൽ (13) ജീപ്പിൽ നിന്ന് തെറിച്ച് വീണ് തൽക്ഷണം മരിച്ചു. മക്കളായ അൽക്കയെയും ഐശ്വര്യയെയും നാട്ടുകാർ രക്ഷപ്പെടുത്തി ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ സീറ്റിൽ കുടുങ്ങിയ പ്രിൻസിനെ ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്‌സ് മൃതദേഹമായി പുറത്തെടുത്തത്.സംഭവസ്ഥലത്ത് സി.ആർ. മഹേഷ് എംഎൽഎയും സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണനും എത്തി.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി ഡിവൈഡറുകൾ സ്ഥാപിക്കുന്നത്, അപകട സൂചനാ ബോർഡുകളും റിഫ്ലക്ടർ ബോർഡുകളും ഇല്ലാത്തത്, റോഡിൽ മതിയായ വെളിച്ചമില്ലാത്തത് എന്നിവയാണ് അപകടങ്ങൾ വർധിക്കാൻ കാരണം എന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ മാസം ഇവിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയതും ഓട്ടോറിക്ഷയിൽ ബസിടിച്ചതുമാണ് നടന്നത്.

അപകടത്തിൽ പരുക്കേറ്റവർ

ബസിലെ ഡ്രൈവർ എം. അനസ് (39), കണ്ടക്ടർ ചന്ദ്രലേഖ (34), സ്റ്റാഫ് നഴ്സുമാരായ ദീപ്തി (37), ഷൈനി (36), യാത്രക്കാരായ റിഹാന (30), നസീമ (45), റോഷ്ന (32), മാലി (38) മകൾ മീനാക്ഷി (14), സലിജ (50), പ്രതീന (54) മകൻ അഭിനവ് (13), ശ്രീദേവിയമ്മ (57), റഷീദ് (64), ഭാര്യ ഫാരീഷ (42), മകൻ റഷീദ് (21), സ്മമിത (48), വാസുദേവൻ (62), രജനി (40), രാജീവ് (57), സജി (50), മൊയ്തീൻ ബാബു (75) എന്നിവർക്ക് പരുക്കേറ്റു.ഇവരിൽ 13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.

Hot Topics

Related Articles