വാഷിംഗ്ടൺ:ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയുടെ പക്ഷത്തേക്ക് നഷ്ടമായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ നരേന്ദ്ര മോദി, വ്ളാഡിമിർ പുടിൻ, ഷി ജിൻപിംഗ് എന്നിവർ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്രംപിന്റെ പരിഹാസപരമായ പ്രതികരണം.ചൈനയിലെ ടിയാൻജിനിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ഉച്ചകോടിയിലായിരുന്നു ഈ ചിത്രം.
മോദിയും പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്ത സമ്മേളനത്തെ പലരും ‘ഒരു വഴിത്തിരിവ്’ എന്നും ‘പുതിയ ലോകക്രമത്തിന്റെ സൂചന’ എന്നും വിശേഷിപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!” – ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു.കഴിഞ്ഞ മാസം അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതോടെ, വർഷങ്ങളായി നിലനിന്നിരുന്ന ഉഭയകക്ഷി ബന്ധം വഷളായതായി വിദഗ്ധർ വിലയിരുത്തുന്നു. ട്രംപിന്റെ ഏറ്റവും പുതിയ പരാമർശം, വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുമൂടിയ അന്തരീക്ഷത്തെ വീണ്ടും മുന്നോട്ട് വെച്ചിരിക്കുകയാണ്.