കുന്നംകുളം കസ്റ്റഡി മർദ്ദനം :“ആ 4 പൊലീസുകാരും ഇനി കാക്കി ധരിച്ച് പുറത്തിറങ്ങില്ല”; സർക്കാരിനോട് കടുത്ത മുന്നറിയിപ്പുമായി വി.ഡി. സതീശൻ

കുന്നംകുളം: കസ്റ്റഡി മർദന വിവാദത്തിൽ സർക്കാരിനും പോലീസിനുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത മുന്നറിയിപ്പുമായി. കോൺഗ്രസ് പ്രവർത്തകരെ മർദിച്ച നാല് പൊലീസുകാരും ഇനി കാക്കി ധരിച്ച് പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.“ഇതുവരെ കാണാത്ത സമരം കേരളം കാണും. സർക്കാരിന്റെ നടപടി കാത്തിരിക്കുന്നുണ്ട്. സമരത്തിന്റെ ഫ്രെയിം കോൺഗ്രസ് തന്നെ മാറ്റും,” എന്നും സതീശൻ വ്യക്തമാക്കി. കുന്നംകുളത്ത് കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്.അതേസമയം പൊലീസുകാർക്കെതിരെ കടുത്ത നടപടിയെടുക്കാൻ സർക്കാർ നീക്കമാരംഭിച്ചിട്ടുണ്ടെന്ന് സൂചന.

Advertisements

പിരിച്ചുവിടൽ അടക്കം നടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ, ഇതിനകം കേസ് കോടതിയുടെ പരിഗണനയിലായതിനാൽ, നിയമപരമായി എങ്ങനെയാണ് കടുത്ത നടപടി സ്വീകരിക്കാനാകുക എന്ന കാര്യത്തിൽ ഡിജിപി നിയമോപദേശം തേടിയിട്ടുണ്ട്.

Hot Topics

Related Articles