തൃശൂർ :പാലിയേക്കര ടോൾ പിരിവ് വിലക്കുന്നതിൽ ഹൈക്കോടതി വീണ്ടും നിലപാട് ശക്തമാക്കി. ടോൾ വിലക്ക് തുടരുമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പുറപ്പെടുവിച്ചത്.പ്രശ്നപരിഹാരത്തിന് കേന്ദ്രം ഇടപെടാത്തതെന്തെന്ന് കോടതി ചോദിക്കുകയും, തൃശൂർ ജില്ലാ കളക്ടർ നാളെ ഓൺലൈനായി ഹാജരാകണമെന്നും നിർദേശിച്ചു. സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടെന്നും, അടിപ്പാത നിർമ്മാണ സ്ഥലങ്ങളിൽ അപകടം പതിവാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പൊലീസ് റിപ്പോർട്ട് അവഗണിക്കാനാകില്ലെന്നു കൂടി കോടതി വ്യക്തമാക്കി.ദേശീയപാതയിലെ ഗതാഗതപ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ കേസ് തുടരുന്നത്.
ഈ സാഹചര്യത്തിലാണ് പാലിയേക്കരയിൽ വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ചത്. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.പുതിയ അടിപ്പാതകളുടെ നിർമ്മാണം ആരംഭിച്ചപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ മാർഗ്ഗം ഒരുക്കിയിരുന്നില്ല. ഇതോടെ സർവീസ് റോഡുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തിരുന്നു. ഇതാണ് ടോൾ പിരിവ് നിർത്തിവെച്ചതിന് പിന്നിലെ പ്രധാന കാരണം.എന്നാൽ, അടിപ്പാത നിർമാണം മറ്റൊരു കമ്പനിക്കാണെന്നും, പ്രശ്നങ്ങൾക്ക് തങ്ങളല്ല ഉത്തരവാദികളെന്നുമാണ് ടോൾ കരാർ കമ്പനി ജിഐപിഎല്ലിന്റെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുക്കിയ ടോൾ നിരക്കുകൾ
കാർ / ജീപ്പ് / വാൻ: ഏകയാത്രയ്ക്ക് 90 രൂപ, 95 രൂപ, ദിവസവും ഒന്നിലധികം യാത്രയ്ക്ക് 140 രൂപ (മാറ്റമില്ല)
ചെറുകിട വാണിജ്യ വാഹനങ്ങൾ: ഏകയാത്രയ്ക്ക് 160 രൂപ , 165 രൂപ, ഒന്നിലധികം യാത്രയ്ക്ക് 240 രൂപ, 245 രൂപ
ബസ് / ട്രക്ക്: ഏകയാത്രയ്ക്ക് 320 രൂപ , ₹.330 രൂപ, ഒന്നിലധികം യാത്രയ്ക്ക് 485 രൂപ, 495 രൂപ
മൾട്ടി ആക്സിൽ വാഹനങ്ങൾ: ഏകയാത്രയ്ക്ക് രൂപ515 → 530 രൂപ, ഒന്നിലധികം യാത്രയ്ക്ക് 775 രൂപ ,795 രൂപ