ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം :ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.ശ്രീകോവിലിന്റെ ഇടത്തും വലത്തും നിലകൊള്ളുന്ന രണ്ട് ദ്വാരപാലക ശിൽപങ്ങളിലാണ് പാളി മാറ്റിയത്.

Advertisements

ഹൈക്കോടതി ബെഞ്ച് മുമ്പ് നൽകിയ നിർദേശപ്രകാരം സന്നിധാനത്ത് മാത്രമേ സ്വർണപ്പണികൾ നടത്താൻ പാടുള്ളുവെന്നുള്ള വ്യവസ്ഥ പാലിക്കാതിരുന്നതാണ് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ശിൽപങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിരുന്നുവെന്നും, അടുത്ത മണ്ഡലകാലത്തിന് മുൻപ് അവ പരിഹരിക്കേണ്ട ആവശ്യമുണ്ടായിരുന്നതുമാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്. ശിൽപങ്ങളിൽ മങ്ങലും കുത്തുകളും കാലിൽ പൊട്ടലും ഉണ്ടായിരുന്നുവെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോർഡിന്റെ തീരുമാനപ്രകാരം തന്ത്രിയുടെ അനുമതിയോടെ തിരുവാഭരണ കമ്മിഷണറുടെയും വിജിലൻസിന്റെയും സാന്നിധ്യത്തിൽ പാളി ഇളക്കിയതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ സ്പെഷൽ കമ്മീഷണറുടെ അനുമതി വേണമെന്ന നിർദേശം ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles