കണ്ണൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂരിൽ യുവാവ് അറസ്റ്റിൽ. കണ്ണൂര്‍ പുന്നാട് സ്വദേശിയായ പി.പി. ഷാനിഫിനെയാണ് പോലീസ് പിടികൂടിയത്.യാത്രയ്ക്കിടെ വഴിതെറ്റിയ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവാവ് കൂട്ടിക്കൊണ്ടുപോയി. പിന്നീട് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും, അന്വേഷണം നടത്തി പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. അറസ്റ്റിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്തു.പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
Advertisements