ബെംഗളൂരുവിൽ 15 ക്കാരനെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിച്ചു ലൈംഗിക പീഡനത്തിനിരയാക്കി: വാർഡൻ അറസ്റ്റിൽ, സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോക്സോ കേസ്

ബെംഗളൂരൂ :ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപമുള്ള സ്വകാര്യ റെസിഡൻഷ്യൽ ഇന്റർനാഷണൽ അക്കാദമി സ്‌കൂളിൽ 15കാരൻ വിദ്യാർഥി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. സ്‌കൂളിലെ സീനിയർ വിദ്യാർഥികളും ഹോസ്റ്റൽ വാർഡനും ചേർന്നാണ് വിദ്യാർഥിയെ നഗ്നനാക്കി നൃത്തം ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തത്.പിതാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഹോസ്റ്റൽ വാർഡനെ അറസ്റ്റുചെയ്തു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പോക്സോ അടക്കം നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisements

പ്രതികളായി ആറു സീനിയർ വിദ്യാർഥികളുണ്ട്. 12ാം ക്ലാസിലെ മൂന്ന് പേരും, 11ാം ക്ലാസിലെ ഒരാളും, 10ാം ക്ലാസിലെ രണ്ട് പേരുമാണ് കേസിൽ കുടുങ്ങിയത്. ഇവർക്ക് ഹോസ്റ്റലിൽ തന്നെ തുടർന്നിരിക്കാനും പൊലീസിന്റെ അനുമതിയില്ലാതെ പുറത്തുപോകാതിരിക്കാനും കോടതി നിർദ്ദേശം നൽകി.കുട്ടിയെ പ്രകൃതിവിരുദ്ധമായി ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ, രാത്രിയിൽ മുറിയിലേക്ക് അതിക്രമിച്ച് കടന്ന് ക്രൂരമായി മർദിക്കുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. സ്റ്റീൽ ഹാംഗറുകൾ ഉൾപ്പെടെ ലഭിച്ച വസ്തുക്കളാൽ അടിക്കുകയും, ചൂടുവെള്ളം ഒഴിച്ചും ആക്രമിച്ചതായും പരാതിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെപ്റ്റംബർ 3, 4, 5, 6 തീയതികളിൽ തുടർച്ചയായി വിദ്യാർഥി പീഡനത്തിനിരയായതായും പരാതി വ്യക്തമാക്കുന്നു. നഗ്നനായി നൃത്തം ചെയ്യിപ്പിച്ച്, നിർത്തിയാൽ മർദിക്കുകയും, തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം.വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിൽ, മകൻ നേരിടുന്ന പീഡനത്തെക്കുറിച്ച് പലതവണ ഹോസ്റ്റൽ വാർഡനോടും സ്‌കൂൾ പ്രിൻസിപ്പലിനോടും അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് പറയുന്നു. മറിച്ച്, പ്രതികളായ കുട്ടികൾക്ക് ആക്രമണം തുടരാൻ പ്രോൽസാഹനം നൽകിയെന്നാണ് ഗുരുതരമായ ആരോപണം.സംഭവത്തെക്കുറിച്ച് അറിഞ്ഞതോടെ പൊലീസ് പ്രതികളുടെ മാതാപിതാക്കളെ വിളിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പലിനെയും ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles