തിരുവനന്തപുരം:കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയതായി സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ ജീന. എന്നാൽ വി.ഡി. സതീശന്റെയോ ചെന്നിത്തലയുടെയോ പേര് പറഞ്ഞിട്ടില്ലെന്ന് ജീന വ്യക്തമാക്കി.”ഞങ്ങൾ അറിയുന്ന മാങ്കൂട്ടത്തിൽ അങ്ങനെയല്ല. ആത്മാർഥതയുണ്ടെങ്കിൽ സ്ത്രീകൾ പരാതി നൽകട്ടെ. ഞാൻ കോൺഗ്രസ് അനുഭാവിയാണെങ്കിലും യൂത്ത് കോൺഗ്രസ് അംഗമല്ല,” എന്നാണ് ജീന മാധ്യമങ്ങളോട് പറഞ്ഞത്.കോൺഗ്രസ് നേതൃത്വത്തിലെ ചിലർക്കാണ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയം, എന്നാൽ വി.ഡി. സതീശന്റെയോ ചെന്നിത്തലയുടെയോ പേരുകൾ താൻ പരാമർശിച്ചിട്ടില്ലെന്നും ജീന കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളുടെ ഇരയായിരിക്കുകയാണെന്നും അദ്ദേഹം മാനസികമായി തകർന്നിരിക്കുകയാണെന്നും ജീന പറഞ്ഞു.പരാതിക്കാരായി രംഗത്തുവന്നവരെല്ലാം ‘തേർഡ് പാർട്ടികൾ’ ആണെന്നും, യഥാർത്ഥ പരാതികൾ നിയമപരമായി നേരിടണമെന്നുമാണ് ജീനയുടെ ആവശ്യം. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ആന്തരിക കലഹമാണ് ഈ വിവാദത്തിന് പിന്നിലെന്നും ജീന സംശയം പ്രകടിപ്പിച്ചു.സ്വയം നേരിട്ട സാമ്പത്തിക തട്ടിപ്പ് കേസും കോടതിയിൽ തീർപ്പാക്കിയതാണെന്ന് ജീന വിശദീകരിച്ചു.
ഞങ്ങൾ അറിയുന്ന മാങ്കൂട്ടത്തിൽ അങ്ങനെയല്ല’; കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകി ജീന
