ന്യൂഡൽഹി:സ്വയം പ്രഖ്യാപിത ഇസ്ലാമിക പ്രഭാഷകനും സമാധാന നിർമ്മാതാവുമെന്ന നിലയിൽ അറിയപ്പെടുന്ന സാക്കിർ നായിക്കിനും കുടുംബത്തിനും എയ്ഡ്സ് സ്ഥിരീകരിച്ചെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നായികിനും ഭാര്യ ഫർഹത് നായികിനും മകൾ സിക്ര നായികിനും എച്ച്ഐവി പോസിറ്റീവ് ആയെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്.
എന്നാൽ, ഇതുവരെ വിശ്വസനീയമായ ഒരു മാധ്യമവും റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. നായിക്കിന്റെ ഔദ്യോഗിക (Twitter) അക്കൗണ്ടിലും ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് യാതൊരു പരാമർശവും വന്നിട്ടില്ല. പെർപ്ലെക്സ്റ്റിറ്റി, ഗ്രോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളും ഇത് “സ്ഥിരീകരണമില്ലാത്ത കിംവദന്തി” മാത്രമാണെന്ന് വ്യക്തമാക്കി.പിന്നീട് നേരിട്ട് മാധ്യമങ്ങളോട് പ്രതികരിച്ച നായിക്, “എനിക്ക് രോഗമുണ്ടെന്ന വാർത്ത അസംബന്ധവും വ്യാജവുമാണ്. എന്റെ ആരോഗ്യസ്ഥിതി സാധാരണമാണ്” എന്ന് വ്യക്തമാക്കി.നായിക്കിന്റെ അഭിഭാഷകൻ അക്ബറുദ്ദീനും വാർത്ത തള്ളിക്കളഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഈ വ്യാജവാർത്തകളുടെ പിന്നിൽ നായിക്കിന്റെ ജനപ്രീതിയാണ്. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ വ്യാജവാർത്തകളെ ആയുധമാക്കുന്നു,” എന്നും അഭിഭാഷകൻ പറഞ്ഞു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് പരിഗണിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2017-ൽ ഇന്ത്യയിലെ അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) എന്നിവയുടെ അന്വേഷണം ഒഴിവാക്കാനായി സാക്കിർ നായിക് മലേഷ്യയിലേക്ക് മാറിയിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, പ്രകോപനപരമായ പ്രസംഗങ്ങൾ തുടങ്ങിയ നിരവധി കേസുകളാണ് നായിക്കിനെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.