മദ്യലഹരിയിൽ സ്വന്തം കാറുമായി ‘ചെക്കിങ്’; ഓട്ടോറിക്ഷയ്ക്ക് പിഴ ചുമത്തി കുടുങ്ങിയ എം വി ഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കാക്കനാട് :മദ്യലഹരിയിൽ കാറോടിച്ച് സ്വന്തം സ്റ്റൈലിൽ ചെക്കിങ്ങിനിറങ്ങി ഓട്ടോറിക്ഷയ്ക്ക് പിഴ ചുമത്താൻ ശ്രമിച്ച മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. തുടർന്ന് ഉദ്യോഗസ്ഥന് സസ്‌പെൻഷനുമേറ്റു.എറണാകുളം ആർടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ എൻ.എസ്. ബിനുവിനെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. അപകടകരമായി വാഹനം ഓടിച്ചതിനും മദ്യപിച്ച് റോഡിൽ കലഹം സൃഷ്ടിച്ചതിനുമാണ് നടപടി. ബിനുവിനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

അദ്ദേഹം ഓടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര തോപ്പിൽ ജംഗ്ഷനിൽ ആയിരുന്നു സംഭവം. റോഡരികിൽ മീൻ വിൽപ്പന നടത്തുന്ന ദമ്പതികളുടെ ഓട്ടോറിക്ഷ കണ്ട് പിഴ ചുമത്താനിറങ്ങിയ ബിനുവാണ് നാട്ടുകാർക്ക് കുടുങ്ങിയത്. സിവിൽ ഡ്രസ്സിലായിരുന്നു യാത്ര. “ഞാൻ വെഹിക്കിള്‍ ഇൻസ്പെക്ടറാണ്, അനധികൃതമായി കച്ചവടം നടത്തുന്നുവെന്ന് പറഞ്ഞ് പിഴ അടയ്ക്കണം” എന്നും ഭീഷണിപ്പെടുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്.സംഭവം അറിഞ്ഞെത്തിയ ഓട്ടോറിക്ഷ ഉടമയ്ക്കും വ്യാഴാഴ്ച ഓഫീസിലെത്തി പിഴ അടയ്ക്കണമെന്ന് നിർബന്ധിച്ചു. ഇതിനിടെ നാട്ടുകാർ തടിച്ചുകൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിനുവിന്റെ സംസാരത്തിലും പെരുമാറ്റത്തിലും ലഹരിയുടെ ലക്ഷണങ്ങൾ വ്യക്തമായതോടെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ വാക്കുതർക്കമുണ്ടായി. ഒടുവിൽ നാട്ടുകാർ അദ്ദേഹത്തെ തടഞ്ഞുവെച്ചു പോലീസിനെ വിവരം അറിയിച്ചു.പിന്നീട് എത്തിച്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. നാട്ടുകാരോട് അപമര്യാദയായി പെരുമാറിയതും വാഹനമപകടകരമായി ഓടിച്ചതുമടക്കമുള്ള റിപ്പോർട്ട് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ സമർപ്പിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മൂവാറ്റുപുഴ ആർടിഒയെ ട്രാൻസ്പോർട്ട് കമ്മീഷണർ ചുമതലപ്പെടുത്തി.

Hot Topics

Related Articles