“മനസൊന്നു വിറച്ചു; ഹൃദയം പിടിച്ചു നടന്ന ദിനം – ഐസക് ജോർജിന്റെ അവയവദാനം ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം” : ഡോ. ജോ ജോസഫിൻ്റ വൈകാരിക കുറിപ്പ്

കൊച്ചി :കൊല്ലം സ്വദേശി ഐസക് ജോർജിന്റെ അവയവദാനവുമായി ബന്ധപ്പെട്ട് ലിസ്സി ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് വൈകാരിക കുറിപ്പുമായി മുന്നോട്ടുവന്നു.“കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസൊന്നു വിറച്ചു. പുറമേ പരുക്കൊന്നുമില്ലാത്ത ശരീരത്തിൽ നിന്നും ഹൃദയം, രണ്ട് വൃക്കകൾ, കരൾ എന്നിവ മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു,” എന്ന് ജോസഫ് ഫേസ്ബുക്ക് കുറിപ്പിൽ രേഖപ്പെടുത്തി.

Advertisements

അപകടത്തിൽ തലച്ചോർ പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നുവെങ്കിലും, സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നിൽക്കുമ്പോളും, മകന്റെ/സഹോദരന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് നൽകാമെന്ന് കുടുംബം തീരുമാനിച്ചത്, ഐസക് ജോർജ് വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്ന് ഡോക്ടർ പറഞ്ഞു.“ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു പിടിച്ച ദിനം, ഡോക്ടർ എന്ന നിലയിൽ മാത്രമല്ല, മനുഷ്യൻ എന്ന നിലയിലും എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാരിനോടും സിസ്റ്റത്തിനോടും അഭിമാനം തോന്നിയ ദിനം കൂടിയായിരുന്നു അത്,” എന്നും ഡോ. ജോ ജോസഫ് കുറിച്ചു.ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി സമയത്തോടുള്ള മത്സരമായിരുന്നു യാത്രയെന്നും, രാത്രി രണ്ടുമണിക്ക് എറണാകുളം വിട്ട് രാവിലെ ആറരക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിയത് മുതൽ, ഗ്രീൻ കോറിഡോർ ഒരുക്കി ഹൃദയം എറണാകുളം ലിസ്സി ആശുപത്രിയിലെത്തിച്ചതുവരെ സർക്കാർ സംവിധാനങ്ങൾ മുഴുവനും തന്റേതായി പ്രവർത്തിച്ചുവെന്നും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കെ-സോട്ടോ ടീമിന്റെ ഏകോപനം, മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ്, ഉന്നത ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്ഥർ, പോലീസിന്റെ സഹകരണം എന്നിവ ഒരുമിച്ച് ചേർന്നാണ് ഈ മഹത്തായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതെന്ന് ജോ ജോസഫ് തന്റെ കുറിപ്പിൽ പങ്കുവച്ചു.“മരിക്കുന്നില്ല, ഇല്ലായില്ല – സഖാവ് ഐസക്,” എന്ന് കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട്, ഐസക് ജോർജിനോടുള്ള ആദരവും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

Hot Topics

Related Articles