പാലക്കാട് :വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് നെന്മാറയിൽ നടന്ന സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് (ബസ് ഡ്രൈവർ) പൊലീസ് പിടിയിലായി.നാലുവർഷമായി യുവതിയുമായുള്ള ബന്ധത്തിലാണ് ഗിരീഷ്. വിദേശത്ത് ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം പെൺകുട്ടി ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രതി പ്രകോപിതനായത്.ഇന്നലെ വൈകുന്നേരം മദ്യലഹരിയിലായെത്തി യുവതി താമസിക്കുന്ന വീട്ടിൽ കയറിയ ഗിരീഷ്, വെട്ടുകത്തി കൊണ്ട് യുവതിയെയും അച്ഛനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഇടപെട്ട ആലത്തൂർ പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തു.
Advertisements