ബാംഗ്‌ളൂർ /കൊട്ടൂർവയൽ : വലവൂർ ട്രിപ്പിൾ ഐടി വിദ്യാർത്ഥിയായ ബാംഗ്ലൂർ സ്വദേശി ഉഴവൂർ മരങ്ങാട്ടുപള്ളി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ബാംഗ്‌ളൂർ സ്വർഗ്ഗ റാണി ക്‌നാനായ കാത്തലിക്ക് ഫൊറോന ദേവാലയ അംഗമായ കെ.ആർ പുരം വെള്ളാപ്പള്ളികുഴിയിൽ ജിം – ഡാനി ദമ്പതികളുടെ പുത്രൻ ജെറിൻ ജിം(21) ആണ് മരിച്ചത്. പാലാ, വലവൂർ ഐ.ഐ.ടിയിൽ രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ്. ഉഴവൂർ- മരങ്ങാട്ടുപിള്ളി റോഡിൽ ചെത്തി മറ്റം ഭാഗത്ത് വ്യാഴാഴ്ച ആണ് അപകടം ഉണ്ടായത്. ജെറിന്റെസംസ്‌കാരകർമങ്ങൾ നാളെ സെപ്റ്റംബർ 14 ഞായറാഴ്ച്ച 2.30 ന് കൊട്ടൂർവയലിലുള്ള ഭവനത്തിൽ ആരംഭിക്കും. തുടർന്ന് സംസ്‌കാരം കൊട്ടൂർവയൽ സെൻറ് ജോസഫ് ക്‌നാനായ കാത്തലിക്ക് ചർച്ചിൽ സെമിത്തേരിയീൽ നടക്കും.
Advertisements