കണ്ണില്ലാത്ത ക്രൂരത: ഹണി ട്രാപ്പില്‍ കുടുക്കി യുവാവിൻ്റെ ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലർ പിന്നുകള്‍; പത്തനംതിട്ടയിൽ ‘സൈക്കോ’ ദമ്പതികള്‍ പിടിയില്‍”

പത്തനംതിട്ട:ചരല്‍ക്കുന്നില്‍ യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ദമ്പതികളെ പൊലീസ് പിടികൂടി. റാന്നി സ്വദേശിയെ ഇരയാക്കിയ സംഭവം സെപ്തംബർ ഒന്നിനാണ് നടന്നത്.ഇരയുടെ ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചാണ് ക്രൂരത നടപ്പാക്കിയത്. തുടർന്ന് കെട്ടിത്തൂക്കി മര്‍ദിക്കുകയും കമ്പിവടി, ഇരുമ്പുവടി എന്നിവകൊണ്ട് കൈകാല്‍ അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കരഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്ന ഭീഷണിയും നല്‍കിയിരുന്നു.ചരല്‍ക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പ്രതികള്‍.

Advertisements

രശ്മിയാണ് ഫോണിലൂടെ ബന്ധപ്പെടുകയും യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തത്. തുടർന്ന് ജയേഷ്, യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുന്നതായി അഭിനയിപ്പിക്കുകയും, അഭിനയിച്ചില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയതായും എഫ്‌ഐആറിൽ പറയുന്നു.കഴുത്തില്‍ കത്തി വെച്ചാണ് ആക്രമണം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോതിരവിരലിൽ കട്ടിങ് പ്ലയര്‍ അമര്‍ത്തിയും ഇരയെ വേദനിപ്പിച്ചുവെന്നാണ് പരാതി. ഇരയിൽ നിന്ന് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിന്റെ വിവരങ്ങളും ദൃശ്യങ്ങളും കേട്ട ജഡ്ജി പോലും ഞെട്ടിപ്പോയെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് ‘സൈക്കോ’ സ്വഭാവമുണ്ടെന്നു പൊലീസ് വിലയിരുത്തുന്നു. കേസിൽ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Hot Topics

Related Articles