ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരില്‍ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂർ: ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂർ-അബുദാബി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30ഓടെ പുറപ്പെട്ട വിമാനത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം ഏകദേശം 45 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നു ഇന്ധനം കുറച്ച ശേഷമാണ് സുരക്ഷിതമായി തിരിച്ചിറക്കിയത്.വിമാനത്തില്‍ 180ഓളം യാത്രക്കാരുണ്ടായിരുന്നു. സാങ്കേതിക പരിശോധനയ്ക്ക് ശേഷം കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരെ ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് എത്തിക്കുന്ന വിമാനത്തില്‍ കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisements

അതേസമയം, അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാർ പ്രതിഷേധിച്ചു. രാവിലെ 7.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ബോർഡിംഗിന് എത്തിയ യാത്രക്കാർക്കാണ് വിവരം അറിയിച്ചത്.റദ്ദാക്കാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇന്ന് പുറപ്പെടേണ്ട യാത്രയുടെ ടിക്കറ്റുകൾ 17ലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. എന്നാല്‍ പലർക്കും നാളെ തന്നെ ജോലിയില്‍ പ്രവേശിക്കേണ്ട സാഹചര്യമുണ്ടായതിനാൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

Hot Topics

Related Articles