തിരുവനന്തപുരത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; 24 പേർക്ക് പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരം-കൊല്ലം അതിർത്തിയിലെ നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.ബസിൽ ഉണ്ടായിരുന്നത് 22 വിദ്യാർത്ഥികളാണ്. പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.തട്ടത്തുമല – വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവറെയും ഒരു കുട്ടിയെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടുപേരെ നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും, മറ്റ് 20 പേരെ കടയ്ക്കൽ ആശുപത്രിയിലും ചികിത്സയിലാണ്.കയറ്റത്തിനിടെ വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് നാട്ടുകാർ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമാക്കി.

Advertisements

Hot Topics

Related Articles