വിസ ഉണ്ടെങ്കിലും മനുഷ്യാവകാശമില്ല; ജോർജിയയിൽ ഇന്ത്യക്കാരോട് ക്രൂരപെരുമാറ്റം

ന്യൂഡൽഹി :വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് പലപ്പോഴും അപമാനകരവും വേദനാജനകവുമായ അനുഭവങ്ങള്‍ നേരിടേണ്ടിവരുന്ന സംഭവങ്ങൾ ആവർത്തിച്ചുവരികയാണ്. പുതിയതായി, ജോർജിയയിലേക്ക് കടക്കാൻ ശ്രമിച്ച 56 ഇന്ത്യക്കാർക്ക് അർമേനിയയിലെ സഡഖ്‌ലോ അതിർത്തിയിൽ മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ടതായി ആരോപണം.സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് സംഭവം പുറത്തുവന്നത്. വിസകളും രേഖകളും ഉണ്ടായിട്ടും, അഞ്ച് മണിക്കൂറിലധികം ഭക്ഷണവും ശുചിമുറികളുമില്ലാതെ, തണുത്തുറഞ്ഞ കാലാവസ്ഥയിൽ കാത്തിരിക്കേണ്ടി വന്നതായും അവർ പറയുന്നു. ഉദ്യോഗസ്ഥർ അവരുടെ പാസ്‌പോർട്ടുകൾ പിടിച്ചുവെച്ച്‌ കുറ്റവാളികളെപ്പോലെ പെരുമാറിയെന്നും, “കന്നുകാലികളെപ്പോലെ ഫുട്പാത്തിൽ ഇരിക്കാൻ നിർബന്ധിച്ചു” എന്നും അവർ ആരോപിച്ചു.

Advertisements

ഈ പോസ്റ്റ് വൈറലായതോടെ, സമാനമായ ദുരനുഭവങ്ങൾ നേരിട്ട നിരവധി ഇന്ത്യക്കാർ രംഗത്തെത്തി. സംഘത്തിലെ മറ്റൊരാൾ ജോർജിയൻ ഉദ്യോഗസ്ഥർ അപമാനകരമായും പരുഷമായും പെരുമാറിയതായി സ്ഥിരീകരിച്ചു. “ഞങ്ങളെ റോഡിന്റെ നടുവില്‍ കന്നുകാലികളെപ്പോലെ നിര്‍ത്തി. പാസ്‌പോർട്ടുകൾ പിടിച്ചുവെച്ചു. അതിഥികളോട് ഇങ്ങനെ പെരുമാറാന്‍ അവര്‍ക്ക് യാതൊരു യോഗ്യതയും ഇല്ല,” അദ്ദേഹം പറഞ്ഞു.2019-ൽ ജോർജിയ സന്ദർശിച്ച മറ്റൊരു ഇന്ത്യൻ യാത്രികനും തന്റെ കഠിനാനുഭവം പങ്കുവെച്ചു. “വിസ ഉണ്ടായിട്ടും ക്രിമിനലിനെപ്പോലെ പെരുമാറി. ഭാഗ്യംകൊണ്ട് പ്രവേശനം കിട്ടി,” അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ ഷെൻഗൻ വിസ ഉണ്ടായാലും, ഇന്ത്യൻ പാസ്‌പോർട്ട് മാത്രം കൊണ്ടു പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.ദി വയർ റിപ്പോർട്ട് പ്രകാരം, അടുത്തിടെ ജോർജിയയിൽ ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും ലക്ഷ്യമിട്ട് നാടുകടത്തൽ വർധിച്ചിട്ടുണ്ടെന്നാണ് വിവരം. രേഖകളും വിസകളും ഉണ്ടായിട്ടും, വ്യക്തമായ കാരണമൊന്നുമില്ലാതെ പ്രവേശനം നിഷേധിക്കുന്നതും പതിവായിട്ടുണ്ട്.കൂടാതെ, ഖത്തറിൽ നിന്ന് പഠനത്തിനായി ജോർജിയയിലേക്കു പോയ ഒരു ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയുടെ അനുഭവവും ഞെട്ടിക്കുന്നതാണ്. കാരണമില്ലാതെ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ പിടിച്ചുകെട്ടുകയും, ശാരീരികമായി ആക്രമിക്കുകയും, വെള്ളം പോലും നിഷേധിക്കുകയും ചെയ്തതായി അമ്മ ആരോപിച്ചു.

“തൊലിയുടെ നിറം കാരണം മാത്രം മകനെ കുറ്റവാളിയെപ്പോലെ പരിഗണിച്ചു,” അമ്മ പറഞ്ഞു.ഇന്ത്യക്കാരോട് ജോർജിയയിൽ നടക്കുന്ന ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റം യാത്രാ മുന്നറിയിപ്പിനും അതീതമായി മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യൻ അധികാരികൾ ശക്തമായ ഇടപെടലുകൾ നടത്തുമോ എന്നതാണ് ഇപ്പോൾ ചോദ്യമുയരുന്നത്.

Hot Topics

Related Articles