കൊട്ടാരക്കരയിൽ അപകടം:നടപ്പാതയിൽ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കൊല്ലം :കൊട്ടാരക്കരയിൽ നടക്കുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. കൊല്ലം തിരുമംഗലം ദേശീയപാതയിലെ കൊട്ടാരക്കര പുലമണിലാണ് സംഭവം. കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് അപകടത്തിൽ പരിക്കേറ്റത്.റോഡിന് കുറുകെ കടന്നുപോകുന്ന ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് കമ്പി ഇളകിക്കിടന്ന ഭാഗത്തിലൂടെ നടന്നു പോകുന്നതിനിടെയാണ് വിദ്യാർത്ഥിയുടെ കാൽ കുടുങ്ങിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, അവർക്കു കാലിന് ഗുരുതര പരിക്കുണ്ടെന്ന് അധികൃതർ അറിയിച്ചു.പ്രദേശവാസികൾ പറയുന്നത്, കമ്പി മാറിക്കിടന്നിട്ട് കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും, പ്രദേശത്ത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി അപകടങ്ങൾ സംഭവിക്കുന്നതായി പറയുന്നു.

Advertisements

Hot Topics

Related Articles