ക്യാഷ് ഓൺ ഡെലിവറി തട്ടിപ്പ്; ഓർഡർ ചെയ്തിട്ടില്ലെങ്കിലും പാഴ്സൽ വീട്ടിലെത്തും

തിരുവനന്തപുരം:ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യാത്തവർ ഇന്ന് വളരെ കുറവാണ്. മിക്കവരും തിരഞ്ഞെടുക്കുന്ന മാർഗമാണ് ക്യാഷ് ഓൺ ഡെലിവറി (സിഒഡി). എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുതിയ രീതിയിലുള്ള ഒരു തട്ടിപ്പ് നടക്കുന്നതായി ഇൻഫ്ലുവൻസർ ടുലി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തി.ടുലിയുടെ വീട്ടിലാണ് സംഭവം ഉണ്ടായത്. ആദ്യം കുടുംബത്തിലെ ഒരംഗത്തിന്റെ പേരിൽ പാഴ്സൽ എത്തിയെങ്കിലും, ഓർഡർ നൽകിയിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാൽ പിന്നീട് വീട്ടിലെ മറ്റൊരു പേരിൽ വീണ്ടും സമാനമായ ഒരു പാഴ്സൽ എത്തി.”രണ്ടാം തവണ വന്നതോടെ കുടുംബത്തിലെ മറ്റാരെങ്കിലും ഓർഡർ ചെയ്തിരിക്കാമെന്നു കരുതി 700 രൂപ നൽകി പാർസൽ ഏറ്റുവാങ്ങി.

Advertisements

തുറന്നപ്പോൾ ചൈനീസ് ടെക്സ്റ്റ് മാത്രം കാണുന്ന ഒരു ഉൽപ്പന്നം. ക്യുആർ കോഡ് പോലും സ്‌കാൻ ചെയ്യാൻ കഴിഞ്ഞില്ല. കൊടുത്ത പണം പോയി,” -ടുലി പറഞ്ഞു.ഈ തട്ടിപ്പിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഡെലിവറി കമ്പനികൾക്ക് പങ്കില്ലെന്നും, അവരുടെ സേവനം ദുരുപയോഗം ചെയ്ത് നിരപരാധികളെ ചൂഷണം ചെയ്യാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി.വളരെ സൂക്ഷ്മമായ പ്ലാനിങ്ങോട് കൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ടുലി മുന്നറിയിപ്പ് നൽകി. “ഏത് വീടുകളിൽ നിന്നാണ് ഇടയ്ക്കിടെ ക്യാഷ് ഓൺ ഡെലിവറി ഓർഡർ വരുന്നത്, ആരാണ് അവിടെ താമസിക്കുന്നത് തുടങ്ങിയ വിവരങ്ങൾക്കൊപ്പം തട്ടിപ്പുകാർക്ക് വ്യക്തമായ ധാരണ ഉണ്ട്,” – അവർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles