രജനിയും വേണ്ട കമലും ഉടനെ വേണ്ട? ‘കൈതി 2’ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്‌

രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ലോകേഷ് കനകരാജ് ഒരു സിനിമ ഒരുക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ നടൻ രജനികാന്തിന്റെ വാക്കുകൾ പ്രകാരം ഇരുതാരങ്ങളും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുണ്ടെങ്കിലും സംവിധായകനെ തീരുമാനിച്ചിട്ടില്ല എന്നാണ്. ഇതോടെ ആ സിനിമയിൽ നിന്ന് ലോകേഷ് കനകരാജ് പുറത്തായി എന്നാണ് സംസാരം. ഇപ്പോഴിതാ അടുത്തതായി ലോകേഷ് കൈതി 2 ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ.

Advertisements

നേരത്തെ രജനി-കമൽ ചിത്രത്തിന്റെ തിരക്കുകൾ കാരണം കൈതി 2 നീട്ടിവെക്കും എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതോടെ ചിത്രത്തിന്റെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചിരുന്നു. ലോകേഷ് എത്രയും പെട്ടെന്ന് കൈതി യൂണിവേഴ്സിലേക്ക് തിരിച്ചെത്തണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ കാത്തിരിപ്പുകൾക്ക് അവസാനമാകുകയാണ്. ചിത്രം വലിയ ഓപ്പണിങ് തന്നെ നേടുമെന്നാണ് പ്രതീക്ഷ. നിലവിൽ തമിഴിൽ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള സിനിമയാണ് കൈതി 2 . നേരത്തെ ചിത്രം ഈ വർഷം ഷൂട്ട് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം, കമൽ ഹാസനുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ടെന്നും എന്നാൽ ആ സിനിമയുടെ സംവിധായകനെ ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

‘അടുത്തത് രാജ്കമൽ ഫിലിംസിനും റെഡ് ജയന്റ് മൂവീസിനും ചേർത്ത് ഒരു സിനിമ ചെയ്യാൻ പോകുകയാണ്. ആ സിനിമയുടെ സംവിധായകൻ ഇതുവരെ ഫിക്സ് ആയിട്ടില്ല. കമലിനൊപ്പം വീണ്ടും ഒരുമിച്ച് അഭിനയിക്കണമെന്നുള്ളത് എന്റെ ആഗ്രഹമാണ്. പക്ഷെ അതിന് അനുയോജ്യമായ കഥയും കഥാപാത്രങ്ങളും കിട്ടണം. അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിക്കാനുള്ള പ്ലാൻ ഉണ്ട് പക്ഷെ ഇനിയും കഥയും കഥാപാത്രവും സംവിധായകനും ഒന്നും ഫിക്സ് ആയിട്ടില്ല’, രജനികാന്തിന്റെ വാക്കുകൾ.

ഇതോടെ ലോകേഷ് കനകരാജ് ഈ സിനിമയിൽ നിന്ന് ഔട്ട് ആയോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂലിയുടെ പരാജയമാണോ ഈ സിനിമയിൽ നിന്ന് ലോകേഷിനെ ഒഴിവാക്കാൻ കാരണമെന്നാണ് എക്സിൽ പലരും കുറിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. നിറയെ ട്രോളുകളാണ് സിനിമയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. സിനിമയിലെ ക്ലൈമാക്സ് സീനാണ് ഏറെ വിമർശിക്കപ്പെടുന്നത്.

Hot Topics

Related Articles